'വെള്ളിമൂങ്ങ' ഇഫക്ട്, അനൂപ് മേനോനും രാഷ്ട്രീയത്തില്‍!

വെള്ളിമൂങ്ങ, അനൂപ് മേനോന്‍, സജി, മോഹന്‍ലാല്‍, ഷീ ടാക്സി
Last Updated: ബുധന്‍, 14 ജനുവരി 2015 (16:38 IST)
അനൂപ് മേനോന്‍ - സജി സുരേന്ദ്രന്‍ ടീം വീണ്ടും. ഈ ടീമിന്‍റെ ആദ്യ ചിത്രം 'ആംഗ്രി ബേബീസ്' വന്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ സിനിമ 'ഷീ ടാക്സി' പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. ഇപ്പോഴിതാ, ഇവരുടെ മൂന്നാമത്തെ സിനിമയ്ക്ക് കളമൊരുങ്ങുകയാണ്.

'പുളുവന്‍ മത്തായി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്.

'പുളുവന്‍ മത്തായി' എന്ന സബ്‌ജക്ട് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി സജി സുരേന്ദ്രന്‍ ആലോചിച്ചതാണ്. ആ പ്രൊജക്ട് നടക്കുമെന്ന ഘട്ടത്തിലാണ് സജിയുടെ ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍ എന്നീ സിനിമകള്‍ പരാജയപ്പെടുന്നത്. അതോടെ മോഹന്‍ലാല്‍ പ്രൊജക്ട് നടക്കാതെ പോകുകയായിരുന്നു.

ഇപ്പോള്‍ 'വെള്ളിമൂങ്ങ' വന്‍ ഹിറ്റായ പശ്ചാത്തലത്തിലാണ് ഒരു പൊളിറ്റിക്കല്‍ സറ്റയറിന് കൂടി സ്കോപ്പുണ്ടെന്ന തിരിച്ചറിവില്‍ സജിയും അനൂപ് മേനോനും എത്തുന്നത്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്ന മാത്യു എന്ന മത്തായിയാണ് അനൂപ് മേനോന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. നാക്കെടുത്താല്‍ കള്ളം മാത്രം പറയുന്ന ഈ കഥാപാത്രത്തെ പുളുവന്‍ മത്തായി എന്നാണ് ഏവരും വിളിക്കുന്നത്.

സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെല്ലാം ഹാസ്യത്തിന്‍റെ മേമ്പൊടി ചാലിച്ച് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര. മുമ്പ്, 'സകുടുംബം ശ്യാമള' എന്ന പൊളിറ്റിക്കല്‍ സറ്റയര്‍ കൃഷ്ണ പൂജപ്പുര എഴുതിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :