വെള്ളിമൂങ്ങ രക്ഷപ്പെട്ടു; അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തിന് കടുത്ത ശിക്ഷ വരുന്നു

 അന്ധവിശ്വാസം , സ്വമേധയാ കേസ് ,  ശുപാര്‍ശ
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (13:12 IST)
അന്ധവിശ്വാസത്തിന്റെ പേരില്‍ ചൂഷണം നടക്കുന്നതായി വിവരം കിട്ടിയാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കും. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ നിയമത്തിന്റെ കരടിലാണ് ശുപാര്‍ശ. അതേസമയം പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളെ തൊടാതെയാണ് പുതിയ നിയമത്തിന് ശുപാര്‍ശ വന്നത്.

അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചോ അന്ധവിശ്വാസത്തിന്റെ പേരു പറഞ്ഞോ തട്ടിപ്പ് നടത്തിയാല്‍ കുടുങ്ങുമെന്നാണ് നിയമം പറയുന്നത്. സാമ്പത്തിക തട്ടിപ്പ്, ലൈംഗിക ചൂഷണവും മാനഷ്ടവുമുണ്ടാക്കല്‍ എന്നിവയുണ്ടായാല്‍ ശിക്ഷ ഉറപ്പാണ്. ചെറിയ തട്ടിപ്പുകളാണെങ്കില്‍ മുന്നു വര്‍ഷം തടവും 50000 രൂപ പിഴയും, ഭൂമി, പണം തട്ടിയെടുക്കല്‍ പോലുള്ള പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ തെളിഞ്ഞാല്‍ ഏഴു വര്‍ഷവും രണ്ടു ലക്ഷം പിഴയും. ലൈഗിംക ചൂഷണം നടന്നുവെന്ന് തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം.

അന്ധവിശ്വാസത്തിന്റെ മറവില്‍ വെണ്ണിമൂങ്ങ, ഇരുതലമുരി, സ്വര്‍ണകുടം, ശംഖ് എന്നിവ വില്‍ക്കുന്ന മാഫികകളെ പിടികൂടാനും നിയമത്തില്‍ വകുപ്പുണ്ട്. തെറ്റിദ്ധാരണ പരക്കുവിധം ഏലസുകള്‍, പൂജകള്‍ എന്നിവക്ക് പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പുതിയ നിയമം മുഖേന ശിക്ഷിക്കാം. അതേസമയം മഷിനോട്ടം, പക്ഷിശാസ്ത്രം ആള്‍ദൈവങ്ങള്‍ എന്നിവയെ പുതിയനിയമനം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല. അന്ധവിശ്വാസത്തിന്റെ പേരില്‍ ചൂഷണവും കൊലപാതകവും നടക്കുന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് നിയമത്തിലാണ് ശുപാര്‍ശ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...