കഴിഞ്ഞവര്‍ഷം ട്രാഫിക്കിലൂടെയും ചാപ്പാകുരിശിലൂടെയും വന്‍തിരിച്ചുവരവാണ് രമ്യാ നമ്പീശന്‍ നടത്തിയത്. അതിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് രമ്യയെ തേടിയെത്തിയത്. ബാച്ചിലര്‍ പാര്‍ട്ടി, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, പിഗ്‌മാന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് രമ്യയുടേതായിട്ട് വരാനിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പാട്ടിന്റെ തിരക്കിലാണ് രമ്യ.
ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ പിന്നണി ഗായികയാകുന്നത്. ഈ ചിത്രത്തില്‍ രമ്യ പാടിയ നാടന്‍പാട്ടിന്റെ രീതിയിലുള്ള ഗാനം ഹിറ്റ്‌ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ തട്ടിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ തിളങ്ങാന്‍ ഒരുങ്ങുകയാണ് രമ്യ. വിനീതിനൊപ്പം ആലപിച്ച ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് രമ്യ കരുതുന്നത്. മറ്റ് ചില ചിത്രങ്ങളുടെ അണിയറക്കാരും രമ്യയെ ഗായികയായി ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന തട്ടിന്‍ മറയത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ പുരോഗമിക്കുകയാണ്. നിവിന്‍ ആണ് നായകന്‍.