'മറക്കാനാവാത്തൊരു അമൂല്യ നിമിഷം' മോഹന്‍ലാലിനൊപ്പമുള്ള ദിവസത്തെക്കുറിച്ച് മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 മെയ് 2021 (11:27 IST)

മോഹന്‍ലാലിന്റെ 61-ാം ജന്മദിനം ആഘോഷിക്കുകയാണ് ആരാധകരും താരങ്ങളും. മലയാളത്തിന്റെ നടന വിസ്മയത്തിന് ആശംസ പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് മനോജ് കെ ജയന്‍ പങ്കുവെച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട ലാലേട്ടാ ജന്മദിനാശംസകള്‍.ആയുരാരോഗ്യസൗഖ്യം നേരുന്നു.വിസ്മയങ്ങള്‍ ഇങ്ങനെ തുടരട്ടെ പ്രാര്‍ത്ഥന.ഈ ഫോട്ടോ ഒരു അഭിമാന നിമിഷത്തില്‍ എടുത്തതാണ്, 2019-ല്‍ പത്മ പുരസ്‌കാര ദാന ചടങ്ങില്‍ ,രാഷ്ട്രപതി ഭവനില്‍. അന്ന്, അച്ഛന് പത്മശ്രീയും ,ലാലേട്ടന് പത്മഭൂഷനും ഒരേ ദിവസമായിരുന്നു ഞങ്ങള്‍ കുടുംബങ്ങള്‍ കണ്ടു.സന്തോഷം പങ്കിട്ടു.മറക്കാനാവാത്ത ഒരു അമൂല്യ നിമിഷം'- മനോജ് കെ ജയന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :