ബാബു തിരികെ ജീവിതത്തിലേക്ക്,അഭിമാനം ഇന്ത്യന്‍ ആര്‍മിയെന്ന് നടന്‍ മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (11:13 IST)

പാലക്കാട് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാദൗത്യം വിജയത്തിലേക്ക് എത്തിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ ആചാരി.

നാല്‍പത്തിയഞ്ച് മണിക്കൂറോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നിരുന്നു.സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനൊടുവില്‍ ബാബു തിരികെ ജീവിതത്തിലേക്കെന്നും അഭിമാനം ഇന്ത്യന്‍ ആര്‍മിയെന്നും നടന്‍ കുറിച്ചു.
ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കിയശേഷമാണ് ദൗത്യസംഘം സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചത്. കാലില്‍ ചെറിയ പരിക്കുകള്‍ ഉണ്ട്.സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :