മാസ് ത്രില്ലര്‍ ചിത്രം,യാനൈ ട്രെയിലര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (13:06 IST)

അരുണ്‍ വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന യാനൈ ട്രെയിലര്‍ പുറത്ത്. പ്രശസ്ത സംവിധായകനായ ഹരി ഈ ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന യാനൈ ഇമോഷണല്‍ മാസ് ത്രില്ലര്‍ ചിത്രം ആയിരിക്കാനാണ് സാധ്യത.
ജി വി പ്രകാശ് കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.മലയാളിയായ ആര്യ ദയാല്‍ പാടിയ ഗാനം ശ്രദ്ധനേടിയിരുന്നു.


ഡ്രംസ്റ്റിക്ക്‌സ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :