'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദര്‍ശന വിലക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (15:06 IST)

മലയാള ചിത്രം ജോസഫ് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. മെയ് 6 ന് തമിഴ് പതിപ്പായ 'വിചിത്തിരന്‍' പ്രദര്‍ശനത്തിനെത്തിയിരുന്നു. തെലുങ്ക് റീമേക്ക് ശേഖര്‍ മെയ് 20 നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തെലുങ്ക് പതിപ്പിന് പ്രദര്‍ശന വിലക്ക്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഹൈദരാബാദ് പ്രാദേശിക കോടതി നിര്‍ദേശിച്ചു. സിനിമ നല്ല രീതിയില്‍ പോയി കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു തിരിച്ചടി ഉണ്ടായിരുന്നതെന്ന് നടന്‍ രാജശേഖര്‍ പറഞ്ഞു.
ജീവിത രാജശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡോ. രാജശേഖറിനെയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.അനുപ് റൂബന്‍സ് സംഗീതം ഒരുക്കുന്നു.മല്ലികാര്‍ജുനയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.പെഗാസസ് സിനികോര്‍പ്പ്, ടോറസ് സിനിമാകോര്‍പ്പ്, സുധാകര്‍ ഇംപെക്സ് ഐപിഎല്‍, ത്രിപുര ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ ബീരം സുധാകര റെഡ്ഡി, ശിവാനി രാജശേഖര്‍, ശിവാത്മിക രാജശേഖര്‍, ബോഗ്ഗരം വെങ്കിട ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :