ജിവി പ്രകാശ് കുമാറും ഗൗതം മേനോനും ഒന്നിക്കുന്നു, വരുന്നത് ഹൊറര്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (11:09 IST)
ജിവി പ്രകാശ് കുമാറും ഗൗതം മേനോനും ഒന്നിക്കുന്നു.13 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറര്‍ ത്രില്ലറിലാണ്.

ഇന്നത്തെ പല ഹൊറര്‍ സിനിമകളും കോമഡി നിറഞ്ഞതാണെങ്കിലും, ഇത് ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറായിരിക്കുമെന്ന് സംവിധായകന്‍ വിവേക് പറയുന്നു.
ഇത് ഒരു അന്വേഷണാത്മക ചിത്രമാണ്, ജിവി പ്രകാശ് ഒരു യൂട്യൂബറുടെ വേഷത്തിലായിരിക്കും എത്തുകയെന്നും സംവിധായകന്‍ വെളിപ്പെടുത്തി. ഗൗതം മേനോന്റെ കഥാപാത്രം നല്ലതാണോ ചീത്തയാണോ എന്നത് പ്രേക്ഷകര്‍ തന്നെ പറയണം. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്.

മലയാളി താരം ആദ്യ ,ഭവ്യ,ഐശ്വര്യ എന്നിവരാണ് നായികമാര്‍.സിനിമയില്‍ റൊമാന്റിക് ആംഗിള്‍ ഇല്ലെന്ന് വിവേക് പറയുന്നു. ഇതില്‍ എല്ലാവരും സുഹൃത്തുക്കളായി വേഷമിടും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പൂര്‍ത്തിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :