മറ്റൊരാൾക്കും ഈ ഗതി വരുത്തരുത്. സംവിധായിക തൻ്റെ ജീവിതം ഇല്ലാതാക്കിയെന്ന് യുവതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (13:12 IST)
കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന യുവാവിൻ്റെ പരാതിക്ക് പിന്നാലെ ആരോപണമായി മലപ്പുറം സ്വദേശിയായ യുവതിയും. വെബ് സീരീസിലൂടെ അഭിനയിച്ചതോടെ ജീവിതം തകർന്നുവെന്നും മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും യുവതി പറയുന്നു.

ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കുമെതിരെ യുവതി തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകി. സീരിയലിൽ അഭിനയിക്കാനെത്തിയ തന്നെ നിർബന്ധിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിക്ക്കുകയായിരുന്നുവെന്ന് യുവതിയും പറയുന്നു. ഒറ്റപ്പെട്ട ഇടത്തായിരുന്നു ഷൂട്ടിങ്. കരാറിൽ നിന്നും പിന്നോട്ട് പോകുകയാണെങ്കിൽ 7 ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ടു. നിവൃത്തിയില്ലാതെ താൻ അഭിനയിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

സീരീസ് ഇറങ്ങിയതോടെ സമൂഹത്തിൽ ഒറ്റപ്പെട്ടെന്നും ജീവിതം തന്നെ ഇല്ലാതായി പോയെന്നും തൻ്റെ അവസ്ഥ മറ്റൊരാൾക്കും വരരുതെന്നും യുവതി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :