മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കാതല്‍' ചിത്രീകരണം പുരോഗമിക്കുന്നു, ലൊക്കേഷനില്‍ നിന്ന് സംവിധായകന്‍ ജിയോ ബേബി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (09:59 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കാതല്‍' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ലൊക്കേഷനില്‍ നിന്ന് പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ജിയോ ബേബി.A post shared by Jeo Baby (@jeobabymusic)

എറണാകുളത്താണ് ചിത്രീകരണമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഛായാഗ്രാഹകന്‍ സാലു കെ തോമസിനൊപ്പമുളള ലൊക്കേഷന്‍ ചിത്രം സംവിധായകന്‍ പങ്കിട്ടു.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതല്‍. ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയില്‍ സംവിധായകന്‍ ജിയോ ബേബി പ്രവര്‍ത്തിക്കുന്നത്.
ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :