1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Will not act with Sai Pallavi: Pawan Kalyan

സായ് പല്ലവിക്കൊപ്പം അഭിനയിക്കില്ല:പവന്‍ കല്യാണ്‍

സായ് പല്ലവി
നടി സായ് പല്ലവിക്ക് മുമ്പില്‍ നിരവധി സിനിമകളാണ് ഉള്ളത്. പലപ്പോഴും തിരക്കുകള്‍ കാരണം നടിക്ക് ചില സിനിമകള്‍ നടിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ആ കൂട്ടത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ സിനിമകളും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
 
ഇപ്പോഴിതാ സായ് പല്ലവിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് പവന്‍ കല്യാണ്‍. പുതിയ സിനിമയായ 'ഭവദീയുഡു ഭഗത് സിംഗ്'ല്‍ സായി പല്ലവിയെ നായികയാക്കുന്നതിനോട് നടന്‍ നോ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രണ്ടു നായികമാര്‍ ഉണ്ട്.പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം മറ്റൊരു നായികയായി സായി പല്ലവിയെ ആയിരുന്നു നിര്‍മ്മാതാക്കള്‍ കണ്ടത്.
 
എന്നാല്‍ സായ് പല്ലവി നേരത്തെ തന്റെ സിനിമകള്‍ നിരസിച്ചതിനാല്‍ പുതിയ ചിത്രത്തില്‍ നടിയെ വേണ്ടെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു പവന്‍ കല്യാണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിരഞ്ജീവി നായകനായി എത്തിയ ഭോല ശങ്കര്‍,വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോമ്രേഡ്,മഹേഷ് ബാബു പ്രധാന വേഷത്തില്‍ എത്തിയ സരിലേരു നികെവ്വരു തുടങ്ങിയ സിനിമകളും നേരത്തെ സായ് പല്ലവി നിരസിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഒരേ ലൊക്കേഷനിൽ ചിത്രീകരണം,രജനികാന്തും അജിത്തും കണ്ടുമുട്ടുമോ ? ആരാധകർ പ്രതീക്ഷയിൽ