എലിസബത്ത് എൻ്റേത്, ഭാര്യയ്ക്കൊപ്പം വീഡിയോയുമായി നടൻ ബാല

അഭിറാം മനോഹർ| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (13:07 IST)
കഴിഞ്ഞ വർഷമായിരുന്നു അമൃത സുരേഷുമായി വേർപിരിഞ്ഞ ശേഷം എലിസബത്തുമായുള്ള ബാലയുടെ രണ്ടാം വിവാഹം. കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ബന്ധം വേർപിരിയലിൻ്റെ വക്കിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് നടൻ ബാല.

എലിസബത്ത് എന്നേക്കും എൻ്റേതാണ് എന്ന തലക്കെട്ടോടെ എലിസബത്തിനൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂളിങ്ങ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. രഞ്ജിതമേ എന്ന ഏറ്റവും പുതിയ വിജയ് ഗാനത്തിന് ഇരുവരും ചുവട് വെയ്ക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :