ഒരേ ദിവസം മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ക്ക് റിലീസ് ? ആദ്യം പ്രദര്‍ശന തീയതി പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 മെയ് 2022 (08:54 IST)

ട്വല്‍ത്ത് മാന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ രണ്ടാമത്തെ ഒ.ടി.ടി റിലീസ് ചിത്രം. നേരത്തെ ദൃശ്യം 2 ഒ.ടി.ടിയില്‍ എത്തിയിരുന്നു. ട്വല്‍ത്ത് മാന്‍ ട്രെയിലര്‍ ഇന്ന് പുറത്തു വരും.
വൈകുന്നേരം 6 മണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യും. റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരും.

പുഴു മെയ് 13ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാല്‍ ചിത്രവും ഇതേ ദിവസം പ്രദര്‍ശന എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

പുഴു ക്രൈം ത്രില്ലര്‍ ചിത്രമാണ്.2021 ഓഗസ്റ്റ് 17-ന് പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായത്.2021 സെപ്റ്റംബര്‍ 10-ന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റുകളില്‍ ജോയിന്‍ ചെയ്തു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 18 സെപ്റ്റംബര്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ 15 നാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മൂട്ടി അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :