1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vloger daverayoli annan arrested for abusing idavela babu

ഇടവേള ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം, ഡവറയണ്ണനെന്ന വ്ളോഗർ പിടിയിൽ

Vloger
ഇടവേള ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ സംഭവത്തിൽ ഡവറയണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വ്ളോഗർ കൃഷ്ണപ്രസാദ് കാക്കനാട് സൈബർ പോലീസിൻ്റെ പിടിയിൽ. ഇടവേള ബാബുവിൻ്റെ പരാതിയിലാണ് നടപടി. സൈബർ പോലീസിനെതിരെയും ഇയാൾ അധിക്ഷേപം നടത്തിയിരുന്നു.
 
തന്നെയും താരസംഘടനയായ അമ്മയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ചതിലായിരുന്നു ഇടവേള ബാബുവിൻ്റെ പരാതി. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശത്തെ തുടർന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗായകനായി ഭീമന്‍ രഘു, നായകനും സംവിധാനവും താരം തന്നെ,'ചാണ' ഫെബ്രുവരിയില്‍