പ്രിയ വാര്യരെ നായികയാക്കി 'വിഷ്ണുപ്രിയ'യുമായി വികെപി: ചിത്രം ഒരുങ്ങുന്നത് മലയാളത്തിലും കന്നഡയിലും

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 14 ജനുവരി 2021 (16:35 IST)
പ്രിയ വാര്യര്‍ നായികയാവുന്ന 'വിഷ്ണുപ്രിയ' മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്നു. വി കെ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. ശ്രേയസ് മഞ്ജു ആണ് സിനിമയിൽ നായകൻ. പ്രിയ പ്രകാശ് വാര്യരുടെ രണ്ടാമത്തെ മലയാള സിനിമയായാണ് 'വിഷ്ണുപ്രിയ' എത്തുക. ഒരു സമ്പുർണ പ്രണയ ചിത്രമായിരിയ്ക്കും വിഷ്ണുപ്രിയ. ഷബീര്‍ പത്താനാണ് നിർമ്മിയ്ക്കുന്നത്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. വി കെ പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിയ്ക്കുന്ന 'ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന ചിത്രത്തിലും പ്രിയ വാര്യര്‍ തന്നെയാണ് നായിക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :