1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. VJS wont be act in Muralidharan biopic

മുത്തയ്യ മുരളീധരനാവാൻ വിജയ് സേതുപതി ഇല്ല

വിജയ് സേതുപതി
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന സിനിമയിൽ നിന്നും വിജയ് സേതുപതി പിന്മാറി. ചിത്രത്തിന്റെ പ്രഖ്യാപനം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും ചിത്രം ഉപേക്ഷിക്കില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു. എന്നാൽ മുരളീധരൻ തന്നെ ചിത്രത്തിൽ നിന്നും പിന്മാറാൻ പറഞ്ഞതോടെയാണ് താരം അപ്രതീക്ഷിതമായ പ്രഖ്യാപനം നടത്തിയത്.
 
മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് സിനിമയിൽ നിന്നും പിന്മാറുന്ന വിവരം താരം അറിയിച്ചത്. വിജയ് സേതുപതിയുടെ കരിയറും പ്രതിച്ഛായയും തന്റെ സിനിമയുടെ പേരിൽ മോശമാകാൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് സേതുപതി ചിത്രത്തിൽ നിന്നും പിന്മാറണം എന്നുമായിരുന്നു മുരളിധരന്റെ പത്രക്കുറിപ്പ്.
 
ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
അടുത്ത ലേഖനം
സൂരരൈ പോട്ര് ഹൈ എനര്‍ജി ഫിലിം, ഇനി ദിവസങ്ങള്‍ മാത്രം!