അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (18:54 IST)
മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതനാണ് വിവേക് ഗോപൻ. അടുത്തിടെ വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം നില്‍ക്കുന്ന വിവേക് ഗോപന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വാർത്ത പ്രചരിച്ചത്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ.
താനൊരു ബിജെപി അനുഭാവിയാണെന്നും പാർട്ടി മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും വിവേക് ഗോപന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിച്ച് ജയിച്ച് കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. രാഷ്ട്രസേവനത്തിനായി കൂടുതൽ യുവാക്കൾ മുന്നോട്ട് വരണമെന്നും വിവേക് പറഞ്ഞു.