'നാളെയാണ് വിവാഹം'; എല്ലാവരെയും ക്ഷണിച്ച് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (13:09 IST)
നിരഞ്ജ് മണിയന്‍ പിള്ള നായകനാകുന്ന പുതിയ മലയാള ചിത്രമാണ് വിവാഹ ആവാഹനം.സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന സിനിമ നാളെ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടറും പ്രധാന വിഷയത്തില്‍ എത്തുന്നുണ്ട്.
'നാളെയാണ് വിവാഹം..എല്ലാവരും കുടുംബ സമേതം വരണം... ചടങ്ങിലും സത്കാരത്തിലും പങ്കെടുക്കണം...
സ്വന്തം പ്രഭാകരന്‍'-പ്രശാന്ത് അലക്‌സാണ്ടര്‍ കുറിച്ചു.


പുതുമുഖ താരം നിതാരയാണ് നായിക. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :