അനുബന്ധ വാര്‍ത്തകള്‍
- വിജയ് ആരാധകര്‍ക്കുള്ള സമ്മാനം, 'മാസ്റ്റര്‍' ഒന്നാം വാര്‍ഷികത്തില്‍ ആരും കാണാത്ത ആ രംഗം പുറത്ത്
- ആഗോള തലത്തില്‍ 230 കോടി കോടിക്ക് മുകളില്‍ നേടി, മാസ്റ്ററിന്റെ കേരളത്തിലെ കളക്ഷന്‍ എത്രയെന്ന് അറിയാമോ ?
- മൊത്തത്തില്‍ മിന്നലടിച്ച മട്ടാണ് ലോകത്തിന്, ബേസില്‍ ജോസഫിനോട് സംവിധായക ഇന്ദു വി എസിന് പറയാനുള്ളത് ഇതാണ് !
- വിക്കിയുടെ കണ്ണുകളിലേക്ക് നോക്കി നയന്‍താര, ക്രിസ്മസ് വിശേഷങ്ങള്‍
- ഇനി 8 ദിവസങ്ങള്‍ കൂടി,കേരളത്തില്‍ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്ഫോമിലെ ആദ്യ റിലീസ് ആകാന്‍ 'കോളാമ്പി'
എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രത്തോളം മനുഷ്യനായിരിക്കാന്‍ കഴിയുക ? വിജയ് സേതുപതിയെക്കുറിച്ച് സംവിധായിക ഇന്ദു വി.എസ്
നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ മലയാളം ഒരു പുതുമുഖ സംവിധായിക കൂടി കടന്നുവരികയാണ് ഇന്ദു വി.എസ്. തന്റെ സിനിമയില്‍ വിജയ് സേതുപതി അഭിനയിച്ച കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ച് ഒരു ചോദ്യം സംവിധായികയുടെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്.
'എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രത്തോളം മനുഷ്യനായിരിക്കാന്‍ കഴിയുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.
ആദ്യത്തെ കൂടിക്കാഴ്ച്ച കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നീടുന്നു, ഇപ്പൊ.
ഒന്നിച്ചൊരു സിനിമ പൂര്‍ത്തിയാക്കി കഴിയുമ്പോഴും എന്നില്‍ ആ ചോദ്യം നിറഞ്ഞു നില്‍ക്കുന്നുണ്ട് എങ്ങനെയാണ്, മാറി മാറിയുന്നവരുടെ ലോകത്തില്‍, ഒരാള്‍, അയാളായി തുടരുന്നതെന്ന്...'- ഇന്ദു വി എസ് കുറിച്ചു.