ഇനി 8 ദിവസങ്ങള്‍ കൂടി,കേരളത്തില്‍ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്‌ഫോമിലെ ആദ്യ റിലീസ് ആകാന്‍ 'കോളാമ്പി'

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (10:16 IST)

മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ എം ടാക്കിയിലൂടെ റിലീസിന് എത്തുന്ന ആദ്യ ചിത്രമാണ് കോളാമ്പി ടി.കെ. രാജീവ് കുമാര്‍ സിനിമയുടെ റിലീസിന് ഇനി എട്ട് ദിവസങ്ങള്‍. 2019-ല്‍ ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യന്‍ പനോരമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത കൊളാമ്പി എന്ന ചിത്രം സ്ട്രീം ചെയ്തുകൊണ്ടാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.

23/12/2021 അര്‍ദ്ധരാത്രിയില്‍ സ്ട്രീമിങ് ആരംഭിക്കും.രഞ്ജി പണിക്കര്‍, നിത്യ മേനോന്‍, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാര്‍, പരേതനായ പി ബാലചന്ദ്രന്‍, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയില്‍ ഉള്ളത്.

നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് കോളാമ്പി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിര്‍വഹിച്ചിരിക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :