ആഗോള തലത്തില്‍ 230 കോടി കോടിക്ക് മുകളില്‍ നേടി, മാസ്റ്ററിന്റെ കേരളത്തിലെ കളക്ഷന്‍ എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജനുവരി 2022 (09:00 IST)

തമിഴ്‌നാട്ടിലെ പോലെ തന്നെ കേരളത്തിലും വിജയന് ആരാധകര്‍ ഏറെയാണ്. വന്‍ വരവേല്‍പ്പാണ് നടന്റെ ഓരോ ചിത്രങ്ങള്‍ക്കും ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യം തിയറ്ററുകള്‍ തുറന്നപ്പോള്‍ കേരളത്തിലെ തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിച്ച ചിത്രമായിരുന്നു മാസ്റ്റര്‍.

കേരളത്തില്‍ നിന്ന് പണം വാരിയ അന്യഭാഷ ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ വിജയിയുടെ മാസ്റ്ററിന് ആഴ്ചകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.135 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ നേടാനായി.


ആദ്യമായി വിജയും വിജയസേതുപതിയും ഒന്നിച്ചഭിനയിച്ച ചിത്രം ജനുവരി 13നാണ് തിയേറ്ററുകളിലെത്തിയത്.കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് മാസ്റ്റര്‍ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :