ഒരു മില്യണ്‍ കാഴ്ചക്കാര്‍, ഫസ്റ്റ് ലുക്കിനൊപ്പം നന്ദിയും പറഞ്ഞ് സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജനുവരി 2022 (11:42 IST)

സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ പാപ്പന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.

ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന മോഷന്‍ പോസ്റ്ററിന് ഒരു മില്യണ്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാനായി. മികച്ച പ്രതികരണത്തിന് നന്ദി പറഞ്ഞ് സുരേഷ് ഗോപി. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ വൈകാതെ തന്നെ വരും എന്ന സൂചനയും അദ്ദേഹം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :