നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്നേഷ് ശിവന്‍, താരവിവാഹം ഔദ്യോഗികമായി അറിയിച്ചു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (16:46 IST)

വിഘ്നേഷ് ശിവന്റെയും നയന്‍താരയുടെയും വിവാഹത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ വിവാഹ തീയതി ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.2022 ജൂണ്‍ 9 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിഘ്നേഷ് ശിവന്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


നയന്‍താരയെ വിവാഹം കഴിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹാബലിപുരത്തെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് വിവാഹം നടക്കുമെന്ന് വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

തിരുപ്പതിയിലായിരുന്നു ആദ്യം വിവാഹം നടത്താന്‍ താരങ്ങള്‍ തീരുമാനിച്ചത്. പിന്നീട് മാറ്റുകയായിരുന്നു എന്ന വിഘ്‌നേഷ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :