'ആടുജീവിതം' ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജ് എപ്പോള്‍ തിരിച്ചെത്തും ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (15:02 IST)

ആടുജീവിത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് ജോര്‍ദാനിലാണ്.മാര്‍ച്ച് 31നായിരുന്നു ഷൂട്ടിങ്ങിനായി നടന്‍ പോയത്. അള്‍ജീരിയയില്‍ 40 ദിവസത്തെ ഷൂട്ട് ഉണ്ടെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു.

നിലവില്‍ ചിത്രീകരണം അവസാനഘട്ടത്തിലാണ്. പൃഥ്വിരാജിനെ കാണാനായി കുടുംബം ഷൂട്ടിങ് സ്ഥലത്ത് എത്തി. 70 ദിവസത്തിനുശേഷമാണ് മകള്‍ അല്ലി പൃഥ്വിരാജിനെ കാണുന്നതെന്ന് സുപ്രിയ പറഞ്ഞു.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെയാകും പൃഥ്വിരാജ് തിരിച്ചെത്തുക. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :