പിറന്നാള്‍ നിറവില്‍ ഭാവന; താരത്തിന്റെ പ്രായം അറിയുമോ?

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (11:40 IST)

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. താരത്തിന്റെ പിറന്നാള്‍ ആണിന്ന്. 1986 ജൂണ്‍ ആറിന് തൃശൂരില്‍ ജനിച്ച ഭാവന തന്റെ 32-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

കാര്‍ത്തിക മേനോന്‍ എന്നാണ് ഭാവനയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ഭാവന എന്ന പേര് സ്വീകരിച്ചത്. മികച്ചൊരു നര്‍ത്തകി കൂടിയാണ് ഭാവന.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് എത്തിയത്. പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന നമ്മളില്‍ അവതരിപ്പിച്ചത്.

ക്രോണിക് ബാച്ച്‌ലര്‍, സിഐഡി മൂസ, സ്വപ്‌നക്കൂട്, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, നരന്‍, ബസ് കണ്ടക്ടര്‍, ഉദയനാണ് താരം, ചെസ്, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ട്വന്റി 20, സാഗര്‍ ഏലിയാസ് ജാക്കി, റോബിന്‍ഹുഡ്, ഹാപ്പി ഹസ്ബന്റ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഡോക്ടര്‍ ലൗ, ഹണീ ബി എന്നിവയാണ് ഭാവനയുടെ ശ്രദ്ധേമായ മറ്റ് മലയാള സിനിമകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :