വിക്രമിന് മുന്നിൽ കാലിടറി പ്രിത്വിരാജ്, ബോളിവുഡിനെ വിറപ്പിച്ച് വെന്നിക്കൊടി പാറിച്ച് വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (14:55 IST)
ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുന്നിൽ വിയർത്ത് ബോളിവുഡ്. ആർആർആർ, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷൻ കുത്തനെ ഇടിയുന്ന പ്രവണതയാണ് നിലവിൽ ബോക്സ്ഓഫീസിൽ ദൃശ്യമാകുന്നത്. ഇപ്പോഴിതാ കമൽ ഹാസന്റെ വിക്രമിന് മുൻപിൽ അടിപതറുകയാണ് അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്. പ്രമുഖ ഫിലിം ട്രാക്കർമാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിക്രമിനൊപ്പം റിലീസ് ചെയ്ത അക്ഷയ് ചിത്രം കാര്യമായ ചലനങ്ങൾ ബോക്സ്ഓഫീസിൽ സൃഷ്ടിക്കാനാവാതെ കുഴങ്ങുമ്പോൾ വിക്രം 150 കോടിയോളം കളക്ട് ചെയ്തതായാണ് സിനിമാ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. 40 കോടി മാത്രമാണ് പ്രിത്വിരാജിന് നേടാനായത്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ തെലുങ്ക് ചിത്രം മേജെറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :