155 കോടിയുടെ കച്ചവടം, റിലീസിന് മുമ്പേ വമ്പന്‍ നേട്ടവുമായി രജനികാന്തിന്റെ വേട്ടൈയന്‍

Vettaiyan
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (15:20 IST)
Vettaiyan
രജനികാന്തിന്റെ ഇനി വരാനിരിക്കുന്ന സിനിമയാണ് വേട്ടൈയന്‍. ടി ജെ ജ്ഞാവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്കുണ്ട്.ജയ് ഭീമിന്റെ സംവിധായകനാണ് ടി ജെ ജ്ഞാവേല്‍. ഒരു അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

സിനിമയുടെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുപോയി.

ആമസോണ്‍ പ്രൈം വീഡിയോസാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒടുവില്‍ റിലീസായ രജനികാന്ത് സിനിമകളില്‍ ഏറ്റവും വലിയ തുകയ്ക്ക് ഒടിടി അവകാശം വിറ്റുപോയ ചിത്രം കൂടിയാണിത്. തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ഒടിടി റിലീസ് നടക്കും.ഒരു പ്രമുഖ തമിഴ് ചാനലിന് സാറ്റലൈറ്റ് അവകാശം 65 കോടി രൂപയ്ക്കും ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം 90 കോടി രൂപയ്ക്കും നിര്‍മ്മാതാക്കള്‍ വിറ്റു.ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്യും.


ടി ജെ ജ്ഞാവേലിന്റെ ജയ് ഭീം നേരിട്ട് ആമസോണ്‍ വഴി ഒടിടി റിലീസ് ചെയ്തത്.

ചിത്രം ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലറും ഓഡിയോ ലോഞ്ചും എപ്പോഴാണെന്ന് വിവരം പുറത്തുവന്നിട്ടില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. രജനികാന്ത് തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് വൈകാതെ ആരംഭിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :