സുരേഷ് ഗോപി-ഗണേഷ് കുമാര്‍ മക്കളെക്കുറിച്ച് പുതിയ ചര്‍ച്ച, ആദിത്യന്‍ ശ്രേയസിന്റെ ബിസിനസ് പാര്‍ട്ണറോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (13:26 IST)
ഗണേഷ് കുമാറിന്റെ മകന്‍ ആദിത്യകൃഷ്ണനും, സുരേഷ് ഗോപിയുടെ മക്കളും മരുമകനുമായുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറി. സുരേഷ് ഗോപിയുടെ മരുമകനായ ശ്രേയസും ഗണേഷ് കുമാറിന്റെ മകന്‍ ആദ്യത്തിനും സുഹൃത്തുക്കളാണ്. ആദിത്യന്‍ മാധവ് സുരേഷുമായും സൗഹൃദമുണ്ട്. ഇവരെല്ലാം കഴിഞ്ഞദിവസം ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് മറ്റൊരു കാര്യത്തിന് വേണ്ടിയാണ്.ശ്രേയസും ആദിത്യനും ഇനി പാര്‍ട്‌നെര്‍സ് ആണോ എന്നുള്ള സംശയങ്ങള്‍ പോലും ഉയര്‍ന്നു.

ശ്രേയസും ആദിത്യനും ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ എത്തിയത് ഗണേഷ് കുമാറിന്റെ പുതിയ സിനിമയായ ഗഗനചാരി കാണാന്‍ വേണ്ടിയായിരുന്നു.

അരുണ്‍ ചന്തു സംവിധാനം ചെയ്യ്ത 'ഗഗനചാരി' ജൂണ്‍ 21-ന് റിലീസ് ചെയ്യും.ഗോകുലിന്റെയും കെബി ഗണേഷ് കുമാറിന്റെയും പുത്തന്‍ സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ആദിത്യ കൃഷ്ണന്‍ പറഞ്ഞത്. പുതിയൊരു കോണ്‍സെപ്റ്റ് ആണെന്നും ഡിഫറെന്റ് മൂവി ആണെന്നും മലയാളത്തില്‍ ഇതാദ്യമാണെന്ന് അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രം വ്യത്യസ്തമാണെന്നും ആദിത്യന്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :