1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 2018 First Day box office Collection

2018 First Day box office Collection: ഇത് മൗത്ത് പബ്ലിസിറ്റി കൊണ്ട് നേടിയ വിജയം, 2018 ന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

2018 First Day box office Collection
2018 First Day box office collection report: ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനവുമായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായേക്കുമെന്നാണ് ആദ്യ ദിനത്തിലെ ബോക്‌സ്ഓഫീസ് പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 1.85 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. 
 
രണ്ടാം ദിനമായ ഇന്ന് കേരളത്തില്‍ നിന്ന് രണ്ട് കോടിയിലേറെ കളക്ട് ചെയ്‌തേക്കുമെന്നാണ് വിവരം. കേരളത്തിനു പുറത്തും ചിത്രത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് മുതല്‍ പല തിയറ്ററുകളിലും സ്‌പെഷ്യല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
2018 ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അണിഞ്ഞൊരുങ്ങി സ്‌റ്റൈലിഷ് ലുക്കില്‍ നടി മാളവിക മേനോന്‍, ചിത്രങ്ങള്‍ കാണാം