വാരിസ് ഗ്രാഫിക്‌സിന്റെ അതിപ്രസരം, പരിമിതികള്‍ ഉണ്ടായി, ക്ഷമിക്കണം മെന്ന് സംവിധായകന്‍ വംശി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ജനുവരി 2023 (12:17 IST)
വാരിസ് എന്ന സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ നടന്റെ ഇന്‍ട്രൊ സോങ്ങില്‍ ഗ്രാഫിക്‌സിന്റെ അതിപ്രസരം വന്നത് സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനെക്കുറിച്ച് സംവിധായകന്‍ വംശി തന്നെ വെളിപ്പെടുത്തി.

ഗ്രാഫിക്‌സ് നന്നായി ചെയ്യാന്‍ കൂടുതല്‍ സമയം വേണമായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. പല സ്ഥലങ്ങളും പോയി ഷൂട്ട് ചെയ്യാന്‍ സാധിച്ചില്ല എന്നും അതുകൊണ്ടാണ് അവിടെ ഗ്രാഫിക്‌സ് ഉപയോഗിച്ചതെന്നും സമയത്തിന്റെ പ്രശ്‌നമുണ്ടായിയെന്നും വംശി തന്നെ വെളിപ്പെടുത്തി.
എന്നാല്‍ ട്രാവലിങ് സോങ് ആളുകള്‍ കണ്ട് രസിക്കുന്നുണ്ടായിരുന്നു. പക്ഷേ ചില പരാതികളും ഉണ്ടായി. അത് ഞാനുള്‍ക്കൊള്ളുന്നു. എന്നോട് ക്ഷമിക്കണമെന്നും സംവിധായകന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :