ചിത്രീകരണത്തിനിടെ ബോട്ടുകൾ കൂട്ടിയിടിച്ചു, നടൻ വിജയ് ആൻ്റണിക്ക് ഗുരുതരമായ പരിക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ജനുവരി 2023 (16:21 IST)
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ വിജയ് ആൻ്റണിക്ക് ഗുരുതരമായ പരിക്ക്. വിജയ് ആൻ്റണി സംവിധായകനായി അരങ്ങേറുന്ന 2 എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെ മലേഷ്യയിൽ വെച്ചാണ് സംഭവം. വെള്ളത്തിൽ വെച്ചുള്ള ആക്ഷൻ കൊറിയോഗ്രാഫിക്കിടെ 2 ബോട്ടുകൾ കൂട്ടിയിടിച്ചാണ് അപകടം. നടി കാവ്യ ഥാപ്പറും ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ചയായിരുന്നു സമ്മ്ഭവം.

ഇടിയുടെ ആഘാതത്തിൽ വിജയ് ആൻ്റണിയും കാവ്യയും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് നിർമാതാവ് ധനഞ്ജയൻ ഗോവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ആൻ്റണി ഓടിച്ചിരുന്ന ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു ബോട്ടിൽ ഇടിക്കുകയായിരുന്നു. ചിത്രത്തിൻ്റെ ക്യാമറാമാൻ അടക്കമുള്ളവരായിരുന്നു രണ്ടാമത്തെ ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിജയ് ആൻ്റണിയുടെ തലയിലും ചുണ്ടിലും മുറിവുകളുണ്ട്. നിലവിൽ താരം ഐസിയുവിൽ നിരീക്ഷണത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :