അനുബന്ധ വാര്‍ത്തകള്‍
- മുത്തയ്യ മുരളീധരനാവാൻ വിജയ് സേതുപതി ഇല്ല
- സൂരരൈ പോട്ര് ഹൈ എനര്‍ജി ഫിലിം, ഇനി ദിവസങ്ങള്‍ മാത്രം!
- ദൃശ്യം 2 പ്രതീക്ഷകള്‍ നിറവേറ്റും: മോഹന്‍ലാല്‍
- സ്ത്രീകൾക്ക് വേണ്ടി എഴുതാൻ ഭൂരിഭാഗം ആണുങ്ങൾക്കും അറിയില്ല: ആൻഡ്രിയ ജർമിയ
- ഐ വി ശശിയുടെ മകന്റെ ആദ്യ സിനിമ തെലുങ്കില്‍, ‘നിന്നിലാ നിന്നിലാ’ ഒരു റൊമാന്റിക് കോമഡി
വരലക്ഷ്മി ശരത്‌കുമാർ സംവിധായിക ആകുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
തമിഴ്‍ നടൻ ശരത് കുമാറിന്റെ മകളായ വരലക്ഷ്‍മി ശരത്‍കുമാര്‍ നടിയെന്ന നിലയിൽ വളരെയേറെ അറിയപ്പെടുന്ന താരമാണ്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരിയായ വരലക്ഷ്‌മി ശരത്‌കുമാർ സംവിധായികയാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണാമൂച്ചിയാണ് വരലക്ഷ്‍മി ശരത്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം.
സ്‍ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ വിമര്‍ശിക്കുന്ന ചിത്രമായിരിക്കും ഇത്. അതേസമയം ആരൊക്കെയാകും ചിത്രത്തിലെ അഭിനേതാക്കൾ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. പോടാ പോടീ എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്‍മി ശരത്‍കുമാര്‍ അഭിനയരംഗത്ത് എത്തിയത്. മലയാളത്തില്‍ കസബ എന്ന ചിത്രത്തിലും വരലക്ഷ്‌മി അഭിനയിച്ചിട്ടുണ്ട്.