തലയോടൊപ്പം സ്‌ക്രീന്‍ പ്രെസ്സന്‍സ് പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യം:ദിനേശ് പ്രഭാകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (16:58 IST)

അജിത്തിന്റെ വലിമൈയില്‍ ദിനേശ് പ്രഭാകറും.പേര്‍ളി മാണി, ധ്രുവന്‍ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ദിനേശ് കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.തലയോടൊപ്പം സ്‌ക്രീന്‍ പ്രെസ്സന്‍സ് പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് എന്ന് ദിനേശ് പറയുന്നു.

'തലയോടൊപ്പം സ്‌ക്രീന്‍ പ്രെസ്സന്‍സ് പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. അജിത് സാറിന്റെ വലിമൈ സിനിമ തിയേറ്ററില്‍ റിലീസ് ആയിട്ടുണ്ട്. കാണുക പറ്റുന്ന വിധം സപ്പോര്‍ട് തരിക''- ദിനേശ് പ്രഭാകര്‍ കുറിച്ചു.

നെഗറ്റീവ് ഷെയ്ഡുള്ള ഒരു പോലീസ് ഓഫീസറായായി ദിനേശ് വേഷമിടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :