നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു

ബെംഗളൂരു| അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (15:35 IST)
ബെംഗളൂരു: നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന(39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ബെംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റേഡിയോയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ കന്നട വിനോദമേഖലയിൽ പ്രശസ്‌തയായി. രക്ഷിത് ഷെട്ടി നായകനായ സിംപിള്‍ അഗി ഒന്‍ത് ലൗ സ്‌റ്റോറിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :