1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. janemanmovie

കാത്തിരിപ്പിന് അവസാനം,'ജാന്‍.എ.മന്‍' നാളെ മുതല്‍ ഒടിടിയില്‍

Chidambaram SP
'ജാന്‍.എ.മന്‍' തിയേറ്ററില്‍ കാണാനാകാത്ത പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു ഒടിടി റിലീസിനായി.നവംബര്‍ 19ന് പ്രദര്‍ശനത്തിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയം നേടിയ സിനിമകളിലൊന്നായി.
 
പ്രദര്‍ശനത്തിനെത്തി ഏകദേശം 100 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് 'ജാന്‍.എ.മന്‍' ഒടിടിയില്‍ എത്തുന്നത്. 
ചിത്രം റിലീസ് ചെയ്ത് ഏകദേശം നൂറാം ദിവസത്തിനോടനുബന്ധിച്ചാണ് ചിത്രം ഒടിടി റിലീസ് ആയി നാളെ എത്തുന്നത്. സണ്‍നെക്സ്റ്റ് എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ നാളെ മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
 
ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 
അടുത്ത ലേഖനം
അജിത്തിന്റെ കയ്യിനും കാലിനും പരിക്കുപറ്റി, വീണ്ടും അതേ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്ത് നടന്‍