300 കോടി രൂപ നല്‍കാമെന്ന് ഒ.ടി.ടി, അജിത്തിന്റെ 'വലിമൈ' തിയറ്ററുകളിലേക്ക് ഇല്ലേ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജനുവരി 2022 (17:01 IST)

അജിത്തിന്റെ 'വലിമൈ' ജനുവരി 13ന് തിയേറ്ററുകളിലേക്ക് എത്തേണ്ടിയിരുന്ന സിനിമയായിരുന്നു. നിലവില്‍ റിലീസ് മാറ്റിവെച്ച ചിത്രത്തിനെ ഒ.ടി.ടിയില്‍ എത്തിക്കാന്‍ ശ്രമം.

300 കോടി രൂപയുടെ ഓഫറാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം 'വലിമൈ'യ്ക്ക് നല്‍കിയത്.എന്നാല്‍, ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്ന കാരണത്താല്‍ നിര്‍മ്മാതാക്കള്‍ ഈ കരാര്‍ നിരസിച്ചു.
നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് വലിമൈ. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ രാധേശ്യാം നേരത്തെ റിലീസ് മാറ്റി വെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :