അനുബന്ധ വാര്‍ത്തകള്‍
- പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിനൊപ്പം വീണ്ടും വിനയ് ഫോര്‍ട്ട്, സന്തോഷം പങ്കുവെച്ച് നടന്
- പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസ്, തിയേറ്ററുകളില്‍ എത്തും മുമ്പേ 50 കോടി,'ഗോള്‍ഡ്' പുതിയ വിവരങ്ങള്‍
- 'ഫാമിലി' വേള്‍ഡ് പ്രീമിയര്‍,റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ദിവ്യ പ്രഭയുടെ 'ഫാമിലി'
- വിനയ് ഫോര്‍ട്ടിന്റെ ഭാര്യയായി അനു സിതാര,'വാതില്‍' റിലീസ് ഡിസംബറില്‍
- ഇത് അനു സിതാര അല്ലേ ? നടിയുടെ പഴയ ചിത്രങ്ങള്‍ കാണാം
'വാതില്‍' ടീസര്‍, റിലീസിന് ഒരുങ്ങി അനു സിതാര ചിത്രം
വിനയ് ഫോര്‍ട്ട്, അനു സിതാര എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് സര്‍ജു രമാകാന്ത് സംവിധാനം ചെയ്ത 'വാതില്‍' റിലീസിന് ഒരുങ്ങുന്നു. ടീസര്‍ പുറത്തിറങ്ങി.
ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
വിനയ് ഫോര്‍ട്ടും അനു സിതാരയും സിനിമയില്‍ ദമ്പതികളായി അഭിനയിക്കുന്നു. ഇരുവരും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ കൂടിയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഒരു ത്രില്ലര്‍ ഘടകം ഉണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
രചന നാരായണക്കുട്ടി, സുനില്‍ സുഖത, ഉണ്ണി രാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഷംനാദ് ഷബീര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.