പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസ്, തിയേറ്ററുകളില്‍ എത്തും മുമ്പേ 50 കോടി,'ഗോള്‍ഡ്' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (14:43 IST)
ഏഴുവര്‍ഷങ്ങള്‍ക്കുശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോള്‍ഡ് നാളെ പ്രദര്‍ശനത്തിന് എത്തും. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് നടന്നിരിക്കുന്നത്.

പ്രീ റിലീസ് ബിസിനസ് ആയി 50 കോടിയിലധികം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.1300കളിലധികം സ്‌ക്രീനുകളിലാണ് ഗോള്‍ഡ് പ്രദര്‍ശനത്തിന് എത്തുന്നത്. പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസ് കൂടിയാണിത്. ആദ്യദിനത്തില്‍ ആറായിരത്തിലധികം ഷോകള്‍ നടക്കും.


അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥയ്ക്ക് പിന്നിലും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്.ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേശനാണ് സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :