പുതിയ ഉയരങ്ങളില്‍ 'ഉള്ളൊഴുക്ക്'; കളക്ഷന്‍ റിപ്പോര്‍ട്ട്

Ullozhukku Movie Review, ഉള്ളൊഴുക്ക് റിവ്യു
Ullozhukku Movie Review, ഉള്ളൊഴുക്ക് റിവ്യു
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (12:13 IST)
'ഉള്ളൊഴുക്ക്' അഥവാ 'Under Current- എന്ന സിനിമ വിജയ ട്രാക്കില്‍ തന്നെ. മലയാളി പ്രേക്ഷകരെ തിയറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ ഈ കുഞ്ഞ് സിനിമയ്ക്കായി. രണ്ടാം ദിവസം കൊണ്ട് 52 ലക്ഷം രൂപ നേടാന്‍ സിനിമയ്ക്കായി. രണ്ടുദിവസത്തെ ആഗോള ഗ്രോസ് കൂടി ചേര്‍ക്കുമ്പോള്‍ കളക്ഷന്‍ 93 ലക്ഷം പിന്നിട്ടു. ഇന്ത്യന്‍ നെറ്റ് കളക്ഷന്‍83 ലക്ഷത്തിലെത്തി.

ഉര്‍വശി, പാര്‍വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി.
'കറി&സയനൈഡ്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്.

അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍എസ്വിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :