ഞാന്‍ പ്രണവിന്റെ നായികയാകുന്നത് പലര്‍ക്കും ദഹിച്ചിരുന്നില്ല, കേട്ട പൂര തെറികള്‍ക്ക് കണക്കില്ലെന്ന് ദര്‍ശന

Darshana, Pranav Mohanlal
അഭിറാം മനോഹർ| Last Modified ഞായര്‍, 23 ജൂണ്‍ 2024 (18:53 IST)
Darshana, Pranav Mohanlal
ജയ ജയ ജയ ഹേ, ഹൃദയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ദര്‍ശന. മായാനദിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വളരെപെട്ടെന്നാണ് മലയാളികളുടെ മനസില്‍ ഇടം നേടിയത്. ഹൃദയം സിനിമ വലിയ രീതിയില്‍ വിജയമായിരുന്നെങ്കിലും സിനിമയില്‍ താന്‍ നായികയായിരുന്നത് പലര്‍ക്കും പിടിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദര്‍ശന. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ വായിക്കുന്നത് മെന്റലി ഒരു അകലം പാലിച്ച് നോക്കാന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കും. ആ സമയത്ത് കമന്റുകള്‍ എന്നെ ബാധിക്കാറില്ല. ഹൃദയത്തിന്റെ സമയത്തെല്ലാം വലിയ കോമഡിയായിരുന്നു. സിനിമയില്‍ പ്രണവിന്റെ നായികയായി എന്നെ കാണുന്നതില്‍ പലര്‍ക്കും അസ്വസ്ഥതയായിരുന്നു. എനിക്ക് ലുക്കില്ല, പ്രണവിന്റെ നായികയാകാനുള്ള ഭംഗിയില്ല എന്നെല്ലാം പലരും പറഞ്ഞിരുന്നു. ഇത്രയും ആളുകളെ അസ്വസ്ഥരാക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെപോലെ ഒരാള്‍ക്കും പ്രണയിക്കാം. സ്ലോമോഷനില്‍ നടക്കാനും മുടി ഫ്‌ളിപ്പ് ചെയ്യുകയും ചെയ്യാം. അതിനാല്‍ തന്നെ സൗന്ദര്യത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ എനിക്ക് സന്തോഷം തോന്നി. പക്ഷേ ചില ആളുകള്‍ പൂര ത്തെറിയായിരുന്നു. എന്തിനാണ് പ്രണവ് ഇവളെയൊക്കെ പ്രേമിക്കുന്നത് എന്ന ടോണിലായിരുന്നു പല കമന്റുകളും. ദര്‍ശന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :