കല്യാണപൂരം ഇനി ഒടിടിയിലേക്ക്, ഗുരുവായൂരമ്പല നടയിൽ ഒടിടിയിൽ എവിടെ കാണാം?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (11:14 IST)
തിയേറ്ററുകളില്‍ കല്യാണപൂരമൊരുക്കിയ ഗുരുവായൂരമ്പല നടയില്‍ ഒടിടിയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത മെയ് 16നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച വിജയം സ്വന്തമാക്കിയ സിനിമ 84 കോടിയോളം രൂപ ബോക്‌സോഫീസില്‍ നിന്നും കളക്ട് ചെയ്തിരുന്നു.

ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ഒടിടിയില്‍ എന്നെത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജൂലൈയില്‍ സിനിമ ഒടിടിയില്‍ ലഭ്യമാകുമെന്നാണ് നിലവിലെ ലഭിക്കുന്ന വിവരം. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തീന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ഇ4 എന്റര്‍ടൈന്മെന്റിന്റെ പേരില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :