ശരിക്കും 'ഗരുഡന്‍' വിജയമായോ ? ഉണ്ണി മുകുന്ദന്റെ തമിഴ് സിനിമ ഇതുവരെ നേടിയത്, കളക്ഷന്‍ വിവരങ്ങള്‍

Garudan, Unni Mukundan
Garudan, Unni Mukundan
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (09:17 IST)
'വിടുതലൈ പാര്‍ട്ട് 1', 'കൊട്ടുകാളി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗരുഡന്‍'.
ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത ചെയ്ത ചിത്രം മെയ് 31നാണ് റിലീസ് ചെയ്തത്.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി ഗരുഡന്‍ 56.76 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ ലാല്‍ സലാം ഫൈനല്‍ കളക്ഷന്‍ ഗരുഡന്‍ മറികടന്നിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ആമസോണ്‍ പ്രൈം വീഡിയോയില്‍ സിനിമ കാണാന്‍ ആകും.ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.സൂരിയെ കൂടാതെ ചിത്രത്തില്‍ ശശികുമാറും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രേവതി ശര്‍മ്മ, ശിവദ, റോഷിണി ഹരിപ്രിയന്‍, സമുദ്രക്കനി, മീം ഗോപി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :