1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jayasurya's 100th film

ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി’, സംവിധാനം രഞ്‌ജിത് ശങ്കര്‍!

ജയസൂര്യ
'ഞാൻ മേരിക്കുട്ടി' എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. ‘സണ്ണി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച കൊച്ചിയിൽ ആരംഭിക്കും. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണിത്.
 
താടി വളർത്തി പുത്തൻ ലുക്കിൽ ആയിരിക്കും സൂര്യ ഈ ചിത്രത്തിൽ അഭിനയിക്കുക. കൊച്ചിയും ദുബായുമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ശങ്കർ ശർമയാണ് സണ്ണിക്കായി ഗാനങ്ങൾ ഒരുക്കുന്നത്.
 
മധു നീലകണ്ഠൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറിൽ 3.45 കോടി രൂപ സമാഹരിച്ചു, നന്മമരം സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാൻ