കെ ആര്‍ അനൂപ്|
Last Modified ശനി, 24 ഒക്‌ടോബര്‍ 2020 (16:28 IST)
ജയസൂര്യ-
അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. ഇരുവരും ഒന്നിച്ച
കോക്ക്ടെയിൽ പിറന്നിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ ഇതേ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രത്തിന് സൂചന നൽകിയിരിക്കുകയാണ് അനൂപ് മേനോൻ.
"കോക്ക്ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, സിനിമയുമായി സഹകരിച്ച എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുണ്‍ കുമാര്‍, രതീഷ് വേഗ, നിങ്ങളുടെയും. തീര്‍ച്ചയായും അതൊരു നല്ല സുഹൃദത്തെ സൃഷ്ടിച്ചു. അടുത്തവര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയ ചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം" - അനൂപ് മേനോൻ കുറിച്ചു.
2010ൽ റിലീസായ കോക്ക്ടെയിലിൽ അനൂപ് മേനോനെ കൂടാതെ ഫഹദ് ഫാസിലും സംവൃതാ സുനിലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അരുൺകുമാർ അരവിന്ദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.