കെ ആര്‍ അനൂപ്|
Last Updated:
ശനി, 21 നവംബര്‍ 2020 (21:12 IST)
ജയസൂര്യ തന്റെ നൂറാമത്തെ ചിത്രമായ 'സണ്ണി'യുടെ ഷൂട്ടിംഗ് തിരക്കിലാണ്. സംവിധായകന്‍ രഞ്ജിത് ശങ്കറിനൊപ്പം നടന്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആടിലെ ഷാജി പാപ്പനും ഇയ്യോബിന്റെ പുസ്തകത്തിലെ വില്ലന്‍ കഥാപാത്രവും അക്കൂട്ടത്തില്‍ ചിലതുമാത്രം. എന്നാല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് തന്റെ ഒരു കഥാപാത്രത്തെ കുറച്ചു പറയുകയാണ് ജയസൂര്യ.
'ഞാന്‍ ചെയ്ത ട്രാന്‍സ് വുമണ്‍ മേരിക്കുട്ടി എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഞാന്‍ അവളെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം അവള്‍ എന്നെ അതിശയിപ്പിക്കുന്നു. അത് എങ്ങനെ തോന്നുന്നുവെന്ന് വിശദീകരിക്കാനാകില്ല. അതൊരു മാജിക് ആയിരുന്നു. എന്റെ മറ്റു കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജയസൂര്യയ്ക്ക് അത് വീണ്ടും അവതരിപ്പിക്കാന്‍ കഴിയും'-ജയസൂര്യ പറഞ്ഞു.