നാദിർഷായുടെ ത്രില്ലർ 'ഗാന്ധിസ്‌ക്വയർ', നായകൻ ജയസൂര്യ

കെ ആർ അനൂപ്| Last Modified വെള്ളി, 27 നവം‌ബര്‍ 2020 (21:38 IST)
നാല് കോമഡി എന്റർടെയ്‌നർകൾക്ക് ശേഷം ഒരു ത്രില്ലർ ചിത്രം സംവിധാനം ചെയ്യാൻ പോകുകയാണ്. ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷത്തിലെത്തും. ഇപ്പോഴിതാ ചിത്രത്തിൻറെ പേര് പുറത്തുവന്നിരിക്കുകയാണ്. 'ഗാന്ധി സ്ക്വയർ' എന്നതാണ് സിനിമയുടെ പേര്. നടൻ സലിം കുമാറും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

എറണാകുളമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ. സുജിത് വാസുദേവാണ് ഛായാഗ്രഹണം. സുനീഷ് വാരനാടിന്റേതാണ് തിരക്കഥ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒരു തിയേറ്റർ റിലീസ് ആയിരിക്കാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :