വീണാ നായരും ലക്ഷ്മി പ്രിയയും അഞ്ജലി നായരും സ്ഥാനാർത്ഥികൾ; താരങ്ങളെ ഇറക്കി ട്വന്റി 20
എറണാകുളം ജില്ലയിലെ ഒമ്പത് മണ്ഡലങ്ങൾ ഉൾപ്പെടെ പ്രമുഖ മണ്ഡലങ്ങളിൽ ജനവിധി തേടാനാണ് പാർട്ടിയുടെ തീരുമാനം
Twenty20 candidates
സിനിമാ താരവും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മി പ്രിയ പെരുമ്പാവൂരിലാണ് മത്സരിക്കുന്നത്. മുൻപ് ബിജെപി വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായിരുന്നു താരം. കൂടാതെ റിയാലിറ്റി ഷോ താരമായ പ്രോമി കുര്യാക്കോസ് അങ്കമാലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. ബിഗ് ബോസ് വിജയി അഖിൽ മാരാർ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ പാർട്ടി പ്രഖ്യാപിച്ചിരുന്നു.
എറണാകുളം ജില്ലയിലെ ഒമ്പത് മണ്ഡലങ്ങൾ ഉൾപ്പെടെ പ്രമുഖ മണ്ഡലങ്ങളിൽ ജനവിധി തേടാനാണ് പാർട്ടിയുടെ തീരുമാനം. ഇവരെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളുടെ ഭർത്താവായ ഡോ. ജോർജ് വർഗീസും ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്. കൊടുങ്ങല്ലൂരിലാണ് മത്സരം.