Veena Nair: മുൻ ഭർത്താവിന്റെ വിവാഹദിനത്തിൽ കുറിപ്പുമായി വീണ നായർ; മുഖത്ത് നിറയെ വിഷാദ ഭാവം

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (09:59 IST)
നടി വീണ നായരുടെ വിവാഹമോചനം സോഷ്യൽ മീഡിയയിൽ വാർത്തയായി മാറിയിരുന്നു. കഴിഞ്ഞ ദിവസം വീണയുടെ മുൻഭർത്താവ് വീണ്ടും വിവാഹിതനായിരുന്നു. പിന്നാലെ നടി സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മിഥ്യയായ പ്രതിബിംബങ്ങളെ മറന്ന് തന്നിലേക്ക് മടങ്ങുന്നു എന്നർഥം വരുന്ന കുറിപ്പാണ് വീണ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്ര ചെയ്യുന്ന തന്റെ വിഡിയോയും വീണ പങ്കുവച്ചിട്ടുണ്ട്. ‘‘നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന്, മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർഥ സ്വത്വം. എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. ‘ലോകഃ സമസ്തഃ സുഖിനോ ഭവന്തു’: എന്നാണ് വീണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് വീണ നായരുടെ മുൻ മുൻ ഭർത്താവ് അമൻ ഭൈമിയും റീബ റോയിയും വിവാഹിതരായത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് അമൻ, റീബയെ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ​ത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി വീണയും അമനും വിവാഹമോചനം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :