ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഏപ്രിൽ 9-ന് തീയേറ്ററുകളിൽ; നായികയായി കയാദു ലോഹർ വീണ്ടും മലയാളത്തിൽ

ബിഗ് ബജറ്റ് ആക്ഷന്‍ പീരിയഡ് ഡ്രാമ ഏപ്രില്‍ 9-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Pallichattambi,Kayadu Lohar,Tovino New Film, First Look Poster
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (14:51 IST)
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന
'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ആക്ഷന്‍ പീരിയഡ് ഡ്രാമ ഏപ്രില്‍ 9-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ നായികയായ കയാദു ലോഹറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകരാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

1950-60 കാലഘട്ടത്തിലെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ടൊവിനോ തോമസ് തന്റെ കരിയറിലെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴ് ചിത്രം 'ഡ്രാഗണി'ലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക.

'ക്വീന്‍', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, ടി.ജി. രവി, ജോണി ആന്റണി, പ്രശാന്ത് അലക്‌സാണ്ടര്‍, വിനോദ് കെടാമംഗലം തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ ഒരു പ്രധാന അതിഥി വേഷത്തില്‍ പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് വേണ്ടി രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രദേഴ്‌സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ടിജോ ടോമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :