സ്വപ്നം യാഥാർഥ്യമാക്കാൻ ടോവിനോ കൂടെ നിന്നു, ചീയോതിക്കാവിലെ മായ കാഴ്ചകൾക്കായി കാത്തിരിക്കൂവെന്ന് സംവിധായകൻ ജിതിൻ ലാൽ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജനുവരി 2022 (15:06 IST)
 
ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം അണിയറയിൽ ഒരുങ്ങുന്നു.മിന്നല്‍ മുരളിക്കുശേഷം എത്തുന്ന പുതിയ ചിത്രത്തിലും മായ കാഴ്ചകൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന സൂചന സംവിധായകൻ ജിതിൻ ലാൽ നൽകി. ചിത്രീകരണം മെയ് മാസത്തിൽ ആരംഭിക്കും.
 
ജിതിൻ ലാലിന്റെ വാക്കുകൾ
 
"സിനിമയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷങ്ങളായി നമ്മൾ കൂട്ടായ ഒരു യാത്ര തുടർന്ന് കൊണ്ടേയിരുന്നു… നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് സൂചിപ്പിക്കുന്നതിലും കൈവരിച്ച നേട്ടങ്ങൾ മാത്രം പറഞ്ഞാൽ മതിയല്ലോ എന്ന് കരുതി…സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമല്ലായെന്ന് ബോധ്യപ്പെടുന്നു..നമ്മുടെ ആദ്യ ഈ വർഷം യാഥാർത്ഥ്യമാവുകയാണ്…സ്വപ്നത്തിനൊപ്പം കൂടെ നിന്ന നമ്മുടെ പ്രിയ നായകൻ ടൊവിനോ തോമസ് !!! യു.ജി.എം പ്രൊഡക്ഷൻസ്, ചേർത്ത് പിടിച്ച സുഹൃത്തുക്കൾ..എല്ലാവർക്കും നന്ദി….ദൈവത്തിനും നന്ദി…. ചീയോതിക്കാവിലെ മായ കാഴ്ചകൾക്കായി കാത്തിരിക്കൂ… "- ജിതിൻ ലാൽ കുറിച്ചു.
ജിതിന്‍ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനറാണ്.
 
1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് എന്നീ കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.സുജിത് നമ്പ്യാര്‍ കഥയും തിരക്കഥയുമൊരുക്കുന്നു.
 
അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യൂ.ജി.എം. എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :